സിഡില്‍ ഐ പി എല്ലിനില്ല

മെല്‍ബണ്‍| WEBDUNIA| Last Modified ശനി, 9 ജനുവരി 2010 (15:32 IST)
PRO
ഓസ്ട്രേലിയയുടെ പുതിയ പേസ് ബൌളിംഗ് വിസ്മയം പീറ്റര്‍ സിഡില്‍ ഐ പി എല്‍ ലേലത്തില്‍ നിന്ന് പിന്‍‌മാ‍റി. ദേശീയ ടീമിനുവേണ്ടി കളിക്കാനായി പരമാവധി സമയം നീക്കിവെക്കാനാണ് ഐ പി എല്‍ ഒഴിവാക്കുന്നതെന്ന് സിഡില്‍ പറഞ്ഞു.

ഐ പി എല്ലില്‍ ഒരുപാട് പണം ലഭിക്കുമെങ്കിലും ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കാന്‍ ലഭിക്കുന്ന അവസരം പാഴാക്കാതിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഓസീസിനായി പരമാവധി മത്സരങ്ങളില്‍ കളിച്ച് ടീമില്‍ സ്ഥാനം നിലനിര്‍ത്തുകയാണ് എന്‍റെ ലക്‍ഷ്യം.

പരുക്കിനെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരായ പെര്‍ത്ത് ടെസ്റ്റ് നഷ്ടമായതില്‍ തനിക്ക് നിരാശയുണ്ടെന്നും സിഡില്‍ പറഞ്ഞു. വിവിധ ഫ്രാഞ്ചൈസികളിലായി 29 ഓസ്ട്രേലിയന്‍ താരങ്ങള്‍ കളിക്കുന്നുണ്ട്. ഇതിനു പുറമെ ഈ ഐ പി എല്ലില്‍ പങ്കെടുക്കാനായി പത്തോളം ഓസീസ് താരങ്ങള്‍ അന്തിമ ലേലപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :