സച്ചിന്‍ വ്യത്യസ്തന്‍, ഉടന്‍ വിരമിക്കില്ല!

ഡല്‍ഹി| WEBDUNIA|
PRO
സച്ചിന്‍ ടെണ്ഡുല്‍ക്കര്‍ വിരമിക്കണമെന്ന് ആവശ്യപ്പെടുന്നത് തികച്ചും ബാലിശവും അനുചിതവുമാണെന്ന് പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍.

മോശം ഫോമിന്റെ പേരില്‍ സെവാഗിനെ തഴഞ്ഞപ്പോള്‍ സച്ചിന്റെ കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സച്ചിന്‍ തികച്ചും വ്യത്യസ്തനാണ്. അദ്ദേഹത്തെ മറ്റാരോടും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഒന്നോ രണ്ടോ ഇന്നിംഗ്സ് കൊണ്ട് അളക്കാവുന്നതല്ല സച്ചിന്റെ പ്രതിഭയെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

സച്ചിന്റെ വിരമിക്കല്‍ സംബന്ധിച്ച് ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്ന് മഹേന്ദ്രസിംഗ് ധോണി മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. സച്ചിന്‍ വിരമിക്കുമെന്ന് 2005ല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്നത് സംഭവിച്ചില്ലെന്ന് ഓര്‍ക്കണം-ധോണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :