സച്ചിന്‍ യുവരാജിനെ സന്ദര്‍ശിച്ചു

ലണ്ടന്‍| WEBDUNIA|
PRO
PRO
ശ്വാസകോശത്തില്‍ അര്‍ബുദം ബാധിച്ച് ലണ്ടനില്‍ ചികിത്സ തേടിയ യുവരാജ് സിംഗിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സന്ദര്‍ശിച്ചു. കാല്‍വിരലിനേറ്റ പരുക്ക് ഭേദമാകാന്‍ വിദഗ്ധ ചികിത്സയ്ക്ക് ലണ്ടനിലെത്തിയപ്പോഴാണ് സച്ചിന്‍ യുവരാജിനെ കണ്ടത്.

സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിക്കുന്ന യുവരാജുമായി സച്ചിന്‍ ഒരു മണിക്കൂറോളം സമയം ചെലവിട്ടു. അസുഖം ഭേദമായി എത്രയുംവേഗം കളിക്കളത്തിലേക്ക് മടങ്ങാന്‍ യുവരാജിന് കഴിയട്ടേയെന്ന് സച്ചിന്‍ ആശംസിച്ചു.

യു എസ്‌ എയിലെ ബോസ്‌റ്റണില്‍ കാന്‍സര്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ കീമോ തെറാപ്പിക്കു വിധേയനായ ശേഷമാണു യുവരാജ്‌ ലണ്ടനിലെത്തിയത്‌. യുവരാജിന് ഏപ്രില്‍ ആദ്യവാരം നാട്ടില്‍ തിരിച്ചെത്താനുകുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :