സച്ചിന്‍ പ്രാതല്‍ കഴിച്ചില്ല, ദു:ഖിതന്‍

ഹൈദരാബാദ്| WEBDUNIA|
PRO
മുംബൈ ഇന്ത്യന്‍സ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ ആത്മീയാചാര്യനായ സത്യ സായി ബാബയുടെ വിയോഗത്തില്‍ ദു:ഖിതനാണ്. ഭാര്യ അജ്ഞലിയോടും രണ്ട് മക്കളോടുമൊപ്പം ശനിയാഴ്ച രാത്രി വൈകിയാണ് സച്ചിന്‍ ഹൈദരാബാദില്‍ എത്തിയത്.

സച്ചിന്റെ ഹോട്ടല്‍ മുറിയുടെ വാതിലില്‍ ‘ശല്യപ്പെടുത്തരുത്’ എന്ന ബോര്‍ഡ് തൂക്കിയിട്ടുണ്ട് എന്നും സച്ചിന്‍ പ്രഭാത ഭക്ഷണം കഴിച്ചില്ല എന്നും ഹോട്ടല്‍ അധികൃതര്‍ വെളിപ്പെടുത്തി. ആരെയും മുറിയിലേക്ക് കടത്തിവിടാന്‍ അനുവദിച്ചിട്ടുമില്ല. മുംബൈ ഇന്ത്യന്‍സ് ഉടമ നീത അംബാനി മാത്രമാണ് സച്ചിനെ സന്ദര്‍ശിച്ചതും ബാബയുടെ മരണത്തില്‍ അനുശോചനം അറിയിച്ചതും.

എന്നാല്‍, മുംബൈ ഇന്ത്യന്‍സും ഡെക്കാണ്‍ ചാര്‍ജ്ജേഴ്സും തമ്മിലുള്ള മത്സരത്തില്‍ കളിക്കാനിറങ്ങുമെന്ന് സച്ചിന്‍ കഴിഞ്ഞ ദിവസം രാത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാബയുടെ ആരോഗ്യ നിലയില്‍ കടുത്ത ആശങ്ക നിലനിന്ന അവസരത്തില്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥനയിലായിരുന്നു സച്ചിന്‍. ഞായറാഴ്ച രാവിലെ സായി ബാബയുടെ മരണവാര്‍ത്ത അറിഞ്ഞത് സച്ചിന് ആഘാതമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :