സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് അലിസ്റ്റര്‍ കുക്ക്

മെല്‍ബണ്‍| WEBDUNIA|
PTI
ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് തന്റെ പേരിനൊപ്പം ചേര്‍ത്തു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ആഷസ് പരമ്പരക്കിടെയാണ് കുക്ക് തിരുത്തിയത്. 29 വയസ്സുകാരനായ അലിസ്റ്റര്‍ കുക്ക് സച്ചിന്‍ 8000 റണ്‍സ് നേടിയതിനേക്കാള്‍ 21 ദിവസം മുമ്പാണ് 8000 റണ്‍സ് കുറിച്ചത്.

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ വ്യക്തിഗത സ്‌കോര്‍ 41ല്‍ എത്തിയപ്പോഴാണ് കുക്ക് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കരിയറിലെ 101 ടെസ്റ്റിലാണ് കുക്കിന്റെ നേട്ടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :