സച്ചിന്റെ റിക്കോര്‍ഡ് തകര്‍ത്ത് കൊഹ്‌ലി!

മുംബൈ| WEBDUNIA| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2013 (09:20 IST)
PRO
PRO
ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്താണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ കുതിപ്പ്. ക്രിക്കറ്റിലെ റിക്കോര്‍ഡല്ല കൊഹ്‌ലി തകര്‍ത്തത്. പരസ്യ കരാറുകളില്‍ ഏറ്റവും താരമൂല്യമുള്ള മാസ്റ്റര്‍ ബ്ലാസ്റ്ററുടെ റിക്കോര്‍ഡാണ് കൊഹ്‌ലി മറികടന്നത്.

കഴിഞ്ഞദിവസം ജര്‍മ്മന്‍ സ്പോര്‍ട്സ് ഗുഡ്സ് കമ്പനിയായ അഡിഡാസുമായി കൊഹ്‌ലി 10 കോടിയുടെ കരാറാണ് ഒപ്പിട്ടത്. നേരത്തെ കൊഹ്‌ലി ഒരു ടയര്‍ കമ്പനിയുമായി ആറരക്കോടിയുടെ കരാര്‍ ഒപ്പിട്ടിരുന്നു.

ഈ വര്‍ഷത്തെ പതിന്നാലമത്തെ ബ്രാന്‍ഡഡ് കമ്പനിയുമായിട്ടാണ് കൊഹ്‌ലി കരാര്‍ ഉറപ്പിച്ചത്. വിരമിക്കല്‍ വാര്‍ത്തകളാണ് സച്ചിന്റെ വിപണി മൂല്യം കുറച്ചിരിക്കുന്നത്. പരസ്യക്കരാറുകളില്‍ വിരാട് കൊഹ്‌ലി കടത്തിവെട്ടിയിരിക്കുന്നവരില്‍ ഇന്ത്യന്‍ നായകന്‍ ധോണിയുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :