സച്ചിന്റെ ബാറ്റിന്റെ വില 42 ലക്ഷം!

മുംബൈ| WEBDUNIA| Last Modified ശനി, 30 ഒക്‌ടോബര്‍ 2010 (12:16 IST)
ഒരു ബാറ്റിന്റെ വിലയാണ് 42 ലക്ഷം രൂപ. അതെ, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിനാണ് ഇത്രയും അധികം വില. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ബാറ്റിംഗ് മാന്ത്രികന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റ് 42 ലക്ഷം രൂപയ്ക്കാണ് വിളിച്ചെടുത്തത്. രാജ്യത്തെ ഇരുപത്തഞ്ചോളം താരങ്ങളുടെ സ്പോര്‍ട്സ് ഉപകരണങ്ങള്‍ മുംബൈയില്‍ നടന്ന ലേലത്തില്‍ വച്ചിരുന്നു.

42 ലക്ഷം വില കിട്ടിയ ഈ ബാറ്റ് ഉപയോഗിച്ചാണ് 2009ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെ സച്ചിന്‍ 163 റണ്‍സ് നേടിയത്. ഇത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ വ്യക്തികത ഇന്നിംഗ്സായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍‌മതില്‍ രാഹുല്‍ ദ്രാവിഡിന്റെ ബാറ്റും ലേലത്തില്‍ വെച്ചിരുന്നു. ഇരുപത് ലക്ഷം രൂപയ്ക്കാണ് ദ്രാവിഡിന്റെ ബാറ്റ് വിളിച്ചെടുത്തത്

ബീജിംഗ് ഒളിമ്പിക്‌സിലെ വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ റൈഫിള്‍ ഇരുപത് ലക്ഷത്തിന് വിളിച്ചെടുത്തു. 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ ലോകകപ്പ് നേടിയപ്പോള്‍ അന്നത്തെ ടീമംഗങ്ങള്‍ ഒപ്പിട്ട ബാറ്റിന് 17.5 ലക്ഷം രൂപയും ലഭിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ 10 വിക്കറ്റുകളും സ്വന്തമാക്കിയ ഇന്ത്യന്‍ ലെഗ്‌സ്പിന്നര്‍ അനില്‍ കുംബെ്‌ളയുടെ ജഴ്‌സിയ്ക്ക് 11.5 ലക്ഷം രൂപ ലഭിച്ചത്. എന്‍ ജി ഒ പ്രവര്‍ത്തകരാണ് ഇത്തരമൊരു ലേലം സംഘടിപ്പിച്ചത്. ലേലത്തുക എന്‍ ജി ഒ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :