സച്ചിന് വിശ്രമം; ലങ്കയ്ക്ക് ബാറ്റിംഗ്

Venkateswara Rao Immade Setti| Last Modified ഞായര്‍, 27 ഡിസം‌ബര്‍ 2009 (10:20 IST)
ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ്‌ നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. സച്ചിന്‍ തെണ്ടുല്‍ക്കറും ശ്രീശാന്തും പ്രഖ്യാന്‍ ഓജയും ഇന്ന് കളിക്കുന്നില്ല. ആദ്യ നാല് മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ച ഇന്ത്യ നേരത്തെ തന്നെ 3-1ന് പരമ്പര നേടിയിരുന്നു. ഫിറോഷ് ഷാ കോട്‌ല ഗ്രൌണ്ടിലെ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് പതിനഞ്ച് മിനുറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്. ഇന്ത്യയുടെ ഈ വര്‍ഷത്തെ അവസാന ഏകദിനമത്സരം കൂടിയാണിത്.

കളിത്തുടങ്ങി ആദ്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് നേടിയിട്ടുണ്ട്. 20 റണ്‍സ് നേടിയ ദില്‍‌ഷന്‍ പുറത്തായി. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടിയ സഹീര്‍ഖാന്‍ മികച്ച ബൌളിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. കളിത്തുടങ്ങി ആദ്യ പന്തില്‍ തന്നെ പുറത്തായ താരം തരംഗയാണ്. സഹീര്‍ഖാന്‍ രണ്ട് വിക്കറ്റ് നേടി. 15 റണ്‍സുമായി സനത് ജയസൂര്യയുമാണ് ക്രീസില്‍.

സച്ചിന് പകരം ദിനേശ് കാര്‍ത്തികും പേസ് ബൌളര്‍ ഇഷാന്ത് ഷര്‍മയ്ക്ക് പകരം സുദീപ് ത്യാഗിയെയും ടീമിലെടുത്തിട്ടുണ്ട്. രണ്ടു മല്‍സരങ്ങളിലെ സസ്പെന്‍ഷനുശേഷം നായകന്‍ ധോണി തിരിച്ചെത്തിയിട്ടുണ്ട്. രാവിലെ തണുത്തുറഞ്ഞ കാലാവസ്ഥയാണ്‌. ഇതിനാലാണ് ടോസ്‌ നേടിയ ഇന്ത്യ ബോളിങ്‌ തെരഞ്ഞെടുത്തത്. ഉച്ചയ്ക്കുശേഷം തെളിഞ്ഞ അന്തരീക്ഷത്തില്‍ ബാറ്റിങ്‌ കൂടുതല്‍ എളുപ്പമാകുമെന്നാണു വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :