സച്ചിന് ബഹുമതി നല്‍കുന്നതിനെതിരെ ഓസ്‌ട്രേലിയന്‍ എംപി

മെല്‍ബണ്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
സച്ചിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ബഹുമതി നല്‍കിയതിനെതിരെ ഓസ്‌ട്രേലിയന്‍ എംപി രംഗത്ത്. ഫെഡറല്‍ ഇന്‍ഡിപ്പെന്‍ഡന്റ് എംപി റോബ് ഓക്‌ഷോട്ട് ആണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്സിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

ക്രിക്കറ്റിനോടും സച്ചിനോടും തനിക്ക് സ്‌നേഹമാണെന്നും എന്നാല്‍ നയതന്ത്ര നേട്ടത്തിനായി ഇത്തരം ബഹുമതികള്‍ ഉപയോഗിക്കരുതെന്നും റോബ് ഓക്‌ഷോട്ട് പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഓസ്‌ട്രേലിയക്കാര്‍ക്കാണ് ഇത്തരം പുരസ്കാരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കേണ്ടതെന്നും ഓക്‌ഷോട്ട് പറഞ്ഞു.

ഇന്ത്യ സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ആണ് ഡല്‍ഹിയില്‍ സച്ചിന് ബഹുമതി നല്‍കുന്നതായി പ്രഖ്യാപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :