സച്ചിനെ പ്രകീര്‍ത്തിച്ച് ഓസീസ് കായിക താരം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഓര്‍ഡര്‍ ഓഫ്‌ ഓസ്ട്രേലിയ പുരസ്കാരം സച്ചിന് നല്‍കുന്നതിനെതിരെ ഓസ്ട്രേലിയന്‍ കായിക താരങ്ങള്‍ രംഗത്ത് വന്നതിന് പിന്നാലെ വ്യത്യസ്ത നിലപാടുമായി ഒസീസ് ഫോര്‍മുല വണ്‍ ഡ്രൈവര്‍ മാര്‍ക്‌ വെബ്ബര്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഓസ്‌ട്രേലിയ ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അസാമാന്യ പ്രതിഭയാണ്‌ സച്ചിന്‍. ഓസ്ട്രേലിയക്കാര്‍ സച്ചിനെ വളരെയേറെ ഇഷ്ടപ്പെടുന്നു. ഓര്‍ഡര്‍ ഓഫ്‌ ഓസ്ട്രേലിയ പുരസ്കാരം ഓസ്ട്രേലിയക്കാര്‍ക്കു മാത്രമുള്ളതാണെങ്കിലും ചുരുക്കം ചിലര്‍ക്ക്‌ അല്ലാതെയും നല്‍കുന്നുണ്ട്‌. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ്‌ താരങ്ങള്‍ക്കും അവാര്‍ഡ്‌ നല്‍കിയിട്ടുണ്ട്‌. സോബേഴ്സിനും ബ്രയാന്‍ ലാറയ്ക്കും നല്‍കിയതിനുശേഷം ക്രിക്കറ്റ്‌ താരങ്ങളില്‍ ഓസ്ട്രേലിയയ്ക്കുപുറത്തുള്ളവര്‍ക്കു ഓര്‍ഡര്‍ ഓഫ്‌ ഓസ്ട്രേലിയ സമ്മാനിക്കുന്നത്‌ ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രയാന്‍ ലാറയ്ക്കു നല്‍കാമെങ്കില്‍ എന്തുകൊണ്ടും സച്ചിനു നല്‍കുന്നതില്‍ തെറ്റില്ല - വെബ്ബര്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്‌ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ്‌ സച്ചിന്‌ ഓര്‍ഡര്‍ ഓഫ്‌ ഓസ്ട്രേലിയ നല്‍കുന്നതിനെക്കുറിച്ച്‌ വ്യക്തമാക്കിയത്‌. സച്ചിനു പുരസ്കാരം നല്‍കുന്നതിനെതിരേ മുന്‍ ഓസീസ്‌ ക്രിക്കറ്റ്‌ താരം മാത്യു ഹെയ്ഡന്‍ രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :