സച്ചിനും ഞാനും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല: ദ്രാവിഡ്

ജയ്പുര്‍| WEBDUNIA|
PRO
PRO
സച്ചിനും താനും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് രാഹുല്‍ ദ്രാവിഡ്. സച്ചിനും താനുംനല്ല സുഹൃത്തുക്കളാണെന്നും ദ്രാവിഡ് പറഞ്ഞു.

ദ്രാവിഡിനെ ആദരിക്കാന്‍ ബി സി സി ഐ സംഘടിപ്പിച്ച ചടങ്ങില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സച്ചിനും ദ്രാവിഡും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായത്. എന്നാല്‍ ഇതിനേക്കുറിച്ച് ദ്രാവിഡ് പറയുന്നത് ഇങ്ങനെയാണ്: ആള്‍ക്കാര്‍ അസംബന്ധങ്ങള്‍ പറയുകയാണ്. സച്ചിനും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞാനും സച്ചിനും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. ബിസിസിഐയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സച്ചിന്‍ എന്നെ വിളിച്ച് അറിയിച്ചിരുന്നു. ലണ്ടനില്‍ വൈദ്യപരിശോധനയ്ക്ക് പോയതിനാലാണ് സച്ചിന് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് - ദ്രാവിഡ് പറഞ്ഞു.

അടുത്തിടെ അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദ്രാവിഡിനെ ആദരിക്കാന്‍ ബി സി സി ഐ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍‌നായകരും ക്രിക്കറ്റ് രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :