ശ്രീശാന്തിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയ ബിസിസിഐ നടപടിയെക്കുറിച്ച്‌ കെസിഎ ചര്‍ച്ച ചെയ്യും

കൊച്ചി| WEBDUNIA|
PTI
PTI
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് മലയാളി താരം ശ്രീശാന്തിന്‌ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയ നടപടിയെക്കുറിച്ച്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ (കെസിഎ) ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു.

27ന് ചേരുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തിലാണ് ശ്രീശാന്തിന്റെ വിലക്ക് ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ്‌ ടിസി മാത്യു അറിയിച്ചത്. വിലക്കിനെതിരെ കോടതിയെ സമീപിക്കുന്നതിനും ശ്രീശാന്തിന്‌ ആവശ്യമായ പിന്തുണ നല്‍കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

എന്നാല്‍ കെസിഎ ബിസിസിഐയുടെ ഭാഗമായതിനാല്‍ വിലക്കിനെതിരെ അപ്പീല്‍ നല്‍കാനോ തീരുമാനത്തെ എതിര്‍ക്കാനോ കഴിയില്ല. ശ്രീശാന്തിനെ വിലക്കിയത് സംബന്ധിച്ചു ബിസിസിഐ നേതൃത്വവുമായി കെസിഎ നേതൃത്വം അനൗദ്യോഗികമായി ആശയവിനിമയം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :