മലയാളിയായ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വീണ്ടും വിവാദത്തില്‍. വിമാനത്തില്‍ വച്ച് ശ്രീശാന്ത് കയര്‍ക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് ആരോപണം. ബാംഗ്ലൂര്‍-ഡല്‍ഹി എസ് 2 4234 വിമാനത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. എന്നാല്‍ ആരോപണങ്ങള്‍ ശ്രീശാന്ത് നിഷേധിച്ചിട്ടുണ്ട്.
എമര്‍ജന്‍സി എക്സിറ്റിനു സമീപത്തെ സീറ്റില്‍ ഇരിക്കരുതെന്ന് ഫ്ളൈറ്റ് അറ്റന്‍ഡന്റ് ശ്രീശാന്തിനോട് ആവശ്യപ്പെട്ടു. ഇതില്‍ രോഷം പൂണ്ട് ശ്രീശാന്ത് വിമാനജീവനക്കാരോട് തട്ടിക്കയറുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ 15 മിനിറ്റ് വൈകി.
എന്നാല്‍ താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും മാന്യമായാണ് സംസാരിച്ചതെന്നും ശ്രീശാന്ത് ഒരു ടി വി ചാനലിനോട് പ്രതികരിച്ചു.