വേഗം കുറയ്ക്കില്ല, ശാരീരികക്ഷമത വീണ്ടെടുത്തുവെന്ന് ശ്രീശാന്ത്

ജയ്പൂര്‍| WEBDUNIA|
PRO
പരുക്കിനെ പേടിച്ച് വേഗം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാനി ട്രോഫിക്കു വേണ്ടിയുള്ള റസ്റ്റ് ഓഫ് ഇന്ത്യ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീശാന്ത്. പരുക്കിനെ പേടിച്ച് വേഗം കുറയ്ക്കാന്‍ തയാറല്ല. രഞ്ജി മത്സരങ്ങളില്‍ 150 ആവറോളം ബൗള്‍ ചെയ്ത താന്‍ പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്തു കഴിഞ്ഞുവെന്നും ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായി ലഭിക്കുന്ന അവസരങ്ങളിലെല്ലാം കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കും. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമോ എന്നകാര്യത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല.

ഇറാനി ട്രോഫിക്കുവേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോള്‍ പൂര്‍ണ ശ്രദ്ധ. ഇന്ത്യയെ അപേക്ഷിച്ച് മികച്ച പേസര്‍മാരെ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് കഴിയുന്നുണ്ടെന്ന വാദം ശരിയല്ലെന്നും ശ്രീശാന്ത് പറഞ്ഞു. ക്ലബ്ബ് തലത്തില്‍ മികവുകാട്ടി ടീമിലെത്തുന്ന പാക് പേസര്‍മാരെ പലരെയും കുറച്ചുകാലം കഴിഞ്ഞാല്‍ കാണാറില്ല. ഇതുവെച്ചു നോക്കുമ്പോള്‍ ഇന്ത്യക്ക് നിലവാരമുള്ള കുറച്ചു ബൗളര്‍മാരെങ്കിലും ഉണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :