വിന്‍ഡീസിന് തകര്‍പ്പന്‍ ജയം

മിര്‍പുര്‍| WEBDUNIA| Last Modified ബുധന്‍, 26 മാര്‍ച്ച് 2014 (09:56 IST)
PTI
ട്വന്റി-20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിന് ആദ്യ ജയം. സൂപ്പര്‍ 10 ഗ്രൂപ്പ് രണ്ടില്‍ ആതിഥേയരായ ബംഗ്ലാദേശിനെതിരെ വിന്‍ഡീസ് 73 റണ്ണിന് തകര്‍ത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്ചെയ്ത വിന്‍ഡീസ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്ണെടുത്തത്. മറുപടിക്കെത്തിയ ബംഗ്ലാദേശ് അഞ്ചു പന്തുശേഷിക്കെ 98 റണ്ണിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റെടുത്ത സാമുവല്‍ ബദ്രിയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രിഷ്മര്‍ സാന്റേക്കിയുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

വിന്‍ഡീസിന്റെ ഡ്വെയ്ന്‍ സ്മിത്ത് (43 പന്തില്‍ 72) മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നു സിക്സറും 10 ബൗണ്ടറികളും അടങ്ങിയതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്. സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :