ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ആസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കളിച്ചേക്കില്ല പകരം ഷേന് വാട്സണ് ഇറങ്ങുമെന്ന് സൂചന.
വിന്‍ഡീസിനെതിരായ പരമ്പരയ്ക്കിടെ വാര്‍ണറുടെ തള്ളവിരല്‍ ഒടിഞ്ഞിരുന്നു. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് വാര്‍ണറെ 22ന് ചെന്നൈയില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ കളിപ്പിക്കുന്ന കാര്യം സംശയത്തിലായത്.
വാര്‍ണര്‍ക്ക് ടെസ്റ്റില്‍ കളിക്കാന്‍ കഴിയാതെ വന്നാല്‍ എഡ്കൊവനും ഷേന്വാട്സണുമാകും ഓസീസ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഡേവിഡ് പരുക്കില്‍ നിന്നും പൂര്‍ണ്ണമായും മുക്തനാകുമെന്നും ക്രിക്കറ്റ് ബോളെറിഞ്ഞ് തന്റെ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ വാര്‍ണര്‍ ശ്രമം തുടങ്ങിയെന്നും ടീമിനോടടുത്ത് വൃത്തങ്ങള്‍ പറഞ്ഞു.