വാര്‍ണറുടെ ബാറിലെ അടി; സസ്പെന്‍ഷന്‍ ആഷസ് വരെ, പിഴ ആറരലക്ഷം

ബര്‍മിംഗ്ഹാം| WEBDUNIA| Last Modified വെള്ളി, 14 ജൂണ്‍ 2013 (09:20 IST)
PRO
ബാറില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ കൈയേറ്റം ചെയ്ത ഡേവിഡ് വാര്‍ണറെ ക്രിക്കറ്റ് ഓസ്‌ട്രേലിയ സസ്‌പെന്‍ഡ് ചെയ്തത് ആഷസ് പരമ്പരവരെ നീളും. ചാംപ്യന്‍സ്‌ ട്രോഫി മല്‍സരത്തിനുശേഷം എതിര്‍ടീമിലെ കളിക്കാരനെ കായികമായി നേരിട്ടതിന്‌ ഒാ‍സ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണറെ മല്‍സരത്തില്‍നിന്ന്‌ ഒഴിവാക്കിയത്.

ആഷസ് ടെസ്റ്റ് പരമ്പര വരെയാണ് സസ്‌പെന്‍ഷന്‍. ഇതോടെ, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ വാര്‍ണറുടെ സേവനമുണ്ടാകില്ല. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമായുള്ള മത്സരശേഷമാണ് ബര്‍മിങ്ഹാമിലെ ബാറില്‍ രാത്രിയാഘോഷത്തിനിടെ വാര്‍ണര്‍ ജോ റൂട്ടിനെ കൈയേറ്റം ചെയ്തത്. അന്വേഷണവിധേയമായി ബുധനാഴ്ച ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍നിന്ന് താത്കാലികമായി വാര്‍ണറെ വിലക്കിയിരുന്നു.

വ്യാഴാഴ്ച, ടൂര്‍ണമെന്‍റില്‍നിന്ന് വിലക്കിക്കൊണ്ട് പ്രഖ്യാപനവും വന്നു. വിലക്കിന് പുറമേ, പിഴയും ചുമത്തിയിട്ടുണ്ട്. ആറരലക്ഷം രൂപയാണ് വാര്‍ണര്‍ പിഴയൊടുക്കേണ്ടിവരിക. ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജൂലായ് പത്തിന് ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ കളിക്കാന്‍ വാര്‍ണര്‍ക്കാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :