വാട്മോര്‍ പരിശീലകനാവും

ബാംഗ്ലൂര്‍| WEBDUNIA| Last Modified ഞായര്‍, 30 ഡിസം‌ബര്‍ 2007 (17:15 IST)
ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായ ഡേവ് വാട്മോറിനെ അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ പത്തൊമ്പത് ക്രിക്കറ്റ് വേള്‍ഡ് കപ്പ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായി നിയമിച്ചു.

2008 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച 2 വരെ മലേഷ്യയിലാണ് ലോകക്കപ്പ് മത്സരം നടക്കുന്നത്.അതിനു മുന്നൊടിയായി ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വാട്മോര്‍ പത്തു ദിവസത്തെ പരീശീലന ക്യാമ്പ് നടത്തും.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് 1996 ല്‍ ലോകക്കപ്പ് നേടിക്കൊടുക്കുന്നതില്‍ വാട്മോറിന്‍റെ പങ്ക് വളരെ വലുതാണ്. തുടര്‍ന്ന് ലങ്കാഷെയറിനേയും ബംഗ്ലാദേശിനെയും വാട്മോര്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

വാട്മോര്‍ ഇന്ത്യയുടെ അണ്ടര്‍ പത്തൊമ്പത് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :