ചാമ്പ്യന്‍സ് ലീഗ് 20-ട്വന്റി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഹൈവെല്‍ഡ് ലയണ്‍സിനെ രാജസ്ഥാന് റോയല്‍സ് മുപ്പത് റണ്‍സിന് കീഴടക്കിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ റോയല്‍സ് ഹോഡ്ജ്, ദ്രാവിഡ്, ബിന്നി തുടങ്ങിയവരുടെ മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ ലയണ്‍സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 40 റണ്‍സെടുത്ത അല്‍വിറോ പീറ്റേഴ്സണും 24 റണ്‍സെടുത്ത ഹാര്‍ഡസ് വിജോലിനും ലയണ്‍സിനെ ഈ നിലയിലെങ്കിലും എത്തിച്ചത്.
പ്രേവീണ് റ്റെബെയുടെ ബൗളിംഗാണ് ലയണ്‍സിനെ തറപറ്റിക്കാന്‍ റോയസിന് മുതല്‍ കൂട്ടായത്. 15 റണ്‍സ് മാത്രം വഴങ്ങി ലയണ്‍സിന്റെ നാല് വിക്കറ്റുകളാണ് പ്രേവീണ് വീഴ്ത്തിയത്.