ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ഡെക്കാണ് ചാര്‍ജേഴ്സിന് നല്ല തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഡക്കാണ് 61 റണ്‍സ് എടുത്തിട്ടുണ്ട്.
കുമാര്‍ സംഗക്കാരയും ധവാനുമാണ് ഡക്കാണിന് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. കുമാര്‍ സംഗക്കാര 21 പന്തുകളില്‍ നിന്ന് നാല് ബൌണ്ടറികള്‍ ഉള്‍പ്പടെ 26 റണ്‍സ് എടുത്തിട്ടുണ്ട്. ധവാന് 15 പന്തുകളില്‍ നിന്ന് നാല് ബൌണ്ടറികള്‍ ഉള്‍പ്പടെ 23 റണ്‍സ് എടുത്തിട്ടുണ്ട്.
ടോസ് നേടിയ ഡെക്കാണ് ചാര്‍ജേഴ്സ് ബാറ്റിംഗ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.