റുവാണ്ടയില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി 26 മണിക്കുര്‍ ബാറ്റിംഗ്

ലണ്ടന്‍| WEBDUNIA|
PRO
PRO
റുവാണ്ടയില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി 26 മണിക്കുര്‍ ബാറ്റ് ചെയ്ത് 22 കാരന്‍ റെക്കോര്‍ഡ് ഇട്ടു. തെക്കന്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ നിവാസിയായ 22 കാരന്‍ ആല്‍ബി ഷെയിലാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിനായി മാരത്താണ്‍ ബാറ്റിംഗ് നടത്തിയത്.

ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ആല്‍ബിയുടെ ബാറ്റിംഗ് പ്രകടനം. ആഫ്രിക്കയില്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ രൂപീകരിച്ച റുവാണ്ട ക്രിക്കറ്റ് സ്റ്റേഡിയം ഫൗണ്ടേഷന്റെ സഹകരണത്തോടെയായിരുന്നു ആല്‍ബിയുടെ ബാറ്റിംഗ്.

തിങ്കാഴാഴ്ച്ച കാലത്ത് 6.45ന് ബാറ്റിംഗ് ആരംഭിച്ച ആല്‍ബി ചൊവ്വാഴ്ച്ച കാലത്ത് 8.45നാണ് ഇന്നിംഗ്‌സ് അവസാനിച്ചത്. ഇരുന്നൂറോളം ബോളര്‍മാരാണ് ആല്‍ബിക്ക് പന്തെറിഞ്ഞ് നല്‍കാന്‍ ഓവല്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ജെയിംസ് കാമറൂണും ആല്‍ബിയ്ക്ക് ബോള് എറിഞ്ഞ് കൊടുത്തിരുന്നു. 25 മണിക്കൂര്‍ തുടര്‍ച്ചയായി ബാറ്റിംഗ് ചെയ്ത ഓസീസ് താരം ജെയ്ഡ് ചൈല്‍ഡിന്റെ റെക്കോര്‍ഡാണ് ആല്‍ബി തിരുത്തിക്കുറിച്ചത്. ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ അഞ്ച് മിനിറ്റ് വിശ്രമിക്കാന്‍ മാത്രമേ ഗിന്നസ് നിയമാവലി അനുസരിച്ച് ആല്‍ബിക്ക് അനുവാദമുണ്ടായിരുന്നുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :