റാങ്കിങ്ങ്: വീരു-ഭാജി മുന്നേറി

PTIPTI
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ നേടിയ വിജയത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്പരയിലെ വിജയ സാധ്യത നിലനിര്‍ത്തിയോടൊപ്പം ടീമിന് വിജയം സമ്മാനിച്ച താരങ്ങള്‍ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറുകയും ചെയ്തു. ഐസിസിയുടെ ഏറ്റവും പുത്തിയ റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്‍മാരില്‍ വിരേന്ദ്ര സെവാഗും ബൌളര്‍മാരില്‍ ഹര്‍ഭജന്‍ സിങ്ങുമാണ് മുന്നേറ്റം നടത്തിയിരിക്കുന്നത്.

ഗലി ടെസ്റ്റിലെ ഇരട്ട സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പടെ 251 റണ്‍സ് നേടി ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ട വീരേന്ദ്ര സെവാഗ് പുതിയ ഐസിസി റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ പതിനൊന്നാം സഥാനത്തേയ്ക്കാണ് ഉയര്‍ന്നിരിക്കുന്നത്. പത്ത് സഥാനങ്ങളാണ് ഒരു ടെസ്റ്റ് കൊണ്ട് സെവാഗ് മുന്നേറിയത്. പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബാറ്റ്സ്മാനും വീരുവാണ്. ബൌളര്‍മാരുടെ പട്ടികയില്‍ ഹര്‍ഭജനും പതിനൊന്നാം സ്ഥാനം നേടി. ഏഴ് സ്ഥാനങ്ങളാണ് ഭാജി മുന്നേറിയത്.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഗൌതം ഗംഭീറാണ് മറ്റൊരു വന്‍ മുന്നേറ്റം നടത്തിയത്. ഇരുപത്തിയെട്ട് സ്ഥാനങ്ങള്‍ മുന്നേറിയ ഗംഭീര്‍ 49-ആം സ്ഥാനത്തേയക്കാണ് പുതിയ റാങ്കിങ്ങില്‍ ഉയര്‍ന്നിരിക്കുന്നത്. സച്ചിന്‍(17),രാഹുല്‍ ദ്രാവിഡ്(18), വി വി എസ് ലക്‌ഷ്മണ്‍(18) എന്നിവരാണ് ആദ്യ ഇരുപതില്‍ സ്ഥാനം നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍.

ബൌളര്‍മാരില്‍ അനില്‍ കുംബ്ലെയാണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള് ഇന്ത്യന്‍ താരം. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് കുംബ്ലെ. സാഹിര്‍ ഖാന്‍(18) ആണ് ആദ്യ ഇരുപതില്‍ സ്ഥാനമുള്ള മറ്റൊരു ഇന്ത്യന്‍ ബൌളര്‍.

ദുബായ്| WEBDUNIA|
അതേ സമയം ഇന്ത്യ-ലങ്ക പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഒന്നാം സ്ഥാനത്തുള്ള ബാറ്റ്സ്മാനായിരുന്ന ലങ്കന്‍ താരം കുമാര്‍ സംഗകാര രണ്ട് മത്സരങ്ങളിലെയും നിറം കെട്ട പ്രകടനങ്ങളിലൂടെ അഞ്ചാം സ്ഥാനത്തേയ്ക്ക് ഇറങ്ങി. വെസ്റ്റ് ഇന്‍ഡീസ് താരം ശിവ് നാരായന്‍ ചന്ദ്രപോളാണ് ബാറ്റ്സ്മാന്‍മാരുട റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. മുത്തയ്യ മുരളീധരന്‍ ബൌളര്‍മാരിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രണ്ട് ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള അജാന്ത മെന്‍ഡിസ് 39-ആം സ്ഥാനം കരസ്ഥമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :