യൂനിസിന് ഇരട്ടസെഞ്ച്വറി

കറാച്ചി| WEBDUNIA|
ജയവര്‍ധനെയ്ക്കും സമരവീരയ്ക്കും മറുപടിയായി കറാച്ചിയില്‍ യൂനിസ് ഖാന്‍റെ ഇരട്ടശതകം. 385 പന്തില്‍ നിന്നാണ് യൂനിസ് ഇരട്ട സെഞ്ച്വറി തികച്ചത്. പാകിസ്ഥാന്‍റെ ഇന്നിംഗ്സ് 155 ഓവര്‍ പിന്നിടുമ്പോള്‍ യൂനിസ് 409 പന്തില്‍ നിന്ന് 219 റണ്‍സ് എടുത്തിട്ടുണ്ട്. 23 ബൌണ്ടറികളുടെയും ഒരു കൂറ്റന്‍ സിക്സിന്‍റെയും അകമ്പടിയോടെയാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ യൂനിസിന്‍റെ ഇന്നിംഗ്സ്.

കളി അവസാനിക്കാന്‍ ഒരുദിനം കൂടി ബാക്കി നില്‍ക്കെ യൂനിസിന്‍റെ കരുത്തില്‍ തളരാതെ പൊരുതുകയാണ് പാകിസ്ഥാന്‍.
നായകന് ശക്തമായ പിന്തുണ നല്‍കിയ വൈസ് ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹക്കിന്‍റെ വിക്കറ്റ് ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് പാകിസ്ഥാന് നഷ്ടപ്പെട്ടു.

ഒന്നാമിന്നിംഗ്സില്‍ കൂറ്റന്‍ ലീഡ് നേടാമെന്ന ലങ്കന്‍ മോഹത്തിന് കനത്ത തിരിച്ചടി നല്‍കിയാണ് യൂനിസ്-മിസ്ബ സഖ്യം ക്രീസില്‍ നിലയുറപ്പിച്ചത്. ഇവരെ പിരിക്കാന്‍ ലങ്കന്‍ ബൌളര്‍മാര്‍ക്ക് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടിവന്നു. നേരത്തെ അര്‍ദ്ധസെഞ്ച്വറി നേടിയ ഷൊയിബ് മാലികും ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി.

42 റണ്‍സെടുത്ത മിസ്ബയെ ഒടുവില്‍ ഫെര്‍ണാണ്ടോ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 153 പന്തുകള്‍ നേരിട്ട മിസ്ബ മൂന്ന് ബൌണ്ടറികളുടെയും ഒരു സിക്സിന്‍റെയും കരുത്തിലാണ് 42 റണ്‍സ് നേടിയത്. ഫൈസല്‍ ഇക്ബാലാണ് യൂനിസിനൊപ്പം ക്രീസില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :