മൂന്നാം ആഷസ് ടെസ്റ്റിന് ഇന്ന് തുടക്കം

എജ്ബാസ്റ്റണ്‍| WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (09:35 IST)
ഇംഗ്ലണ്ട്- ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നം മത്സരത്തിന് ഇന്ന് തുടക്കമാകും. എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കുക. ലോര്‍ഡ്സില്‍ നടന്ന രണ്ടാം മത്സരം ജയിച്ച ആവേശത്തിലാണ് ഇംഗ്ലണ്ട് ഇന്ന് കളിക്കാനിറങ്ങുന്നത്. എന്നാല്‍, നിരവധി സമ്മര്‍ദങ്ങളുമായാണ് ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിറങ്ങുന്നത്.

ബാറ്റിംഗിലെ നെടുന്തൂണായ കെവിന്‍ പീറ്റേഴ്സണ്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. എന്നാല്‍, ആന്‍ഡ്ര്യൂ ഫ്ലിന്‍റോഫിന്‍റെ മികച്ച പ്രകടനത്തിലൂടെ പീറ്റേഴ്സന്‍റെ കുറവ് പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ടീം. രണ്ടാം ടെസ്റ്റില്‍ ഫ്ലിന്‍റോഫായിരുന്നു ഇംഗ്ലീഷ് ടീമിന്‍റെ വിജയശില്പി. പരിക്കേറ്റ് പുറത്തിരിക്കുന്ന പീറ്റേഴ്സണ് പകരം ഇയാന്‍ ബെല്ലിനെയായിരിക്കും ടീമിലെടുക്കുക.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ തോല്‍‌വി മറന്ന് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഓസീസ്. മിച്ചല്‍ ജോണ്‍സന്‍റെ ഫോമില്ലാഴ്മയാണ് ഓസീസിനെ അലട്ടുന്ന പ്രധാന പ്രശ്നം. നോര്‍ത്താം‌പ്ടണിനെതിരെ ത്രിദിനത്തില്‍ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഓസീസ്. പരിക്കേറ്റ് പുറത്തിരിക്കുന്ന പേസ് ബൌളര്‍ ബ്രറ്റ് ലീ മൂന്നാം ടെസ്റ്റിലും കളിക്കുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :