ജയ്‌പുര്‍|
WEBDUNIA|
Last Modified വെള്ളി, 29 ഏപ്രില്‍ 2011 (20:03 IST)
PRO
PRO
ഐ പി എല്ലിലെ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. മുംബൈ ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്‍ഷ്യം 11 പന്തുകളും ഏഴു വിക്കറ്റുകളും ബാക്കി നില്‍ക്കേ രാജസ്‌ഥാന്‍ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 17 റണ്‍സെടുത്ത ആന്‍ഡ്രൂ സൈമണ്ട്‌സാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. ജേക്കബ്‌സ് (15) അമ്പാട്ടി റായിഡു (11) രോഹിത് ശര്‍മ്മ (13) ഹര്‍ഭജന്‍ സിംഗ് (പുറത്താകാതെ 10) സച്ചിന്‍ (7), പൊള്ളാര്‍ഡ് (4), മലിംഗ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍.
രാജസ്ഥാന് വേണ്ടി ജൊഹാന്‍ ബോത്ത മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
രാജസ്ഥാന് ബാറ്റിംഗിലും കരുത്തായത് ജൊഹാന്‍ ബോത്തയാണ്. 45 റണ്‍സെടുത്ത ജൊഹാന്‍ ബോത്തയ്ക്ക് വാട്‌സണ്‍ (26) മികച്ച പിന്തുണ നല്‍കി. രാഹുല്‍ ദ്രാവിഡ് അഞ്ച് റണ്‍സ് എടുത്ത് പുറത്തായി. നിരാശപ്പെടുത്തിയപ്പോള്‍ 13 റണ്‍സുമായി ടെയ്‌ലറും നാലു റണ്‍സുമായി മനേരിയയും രാജസ്‌ഥാനെ വിജയത്തിലെത്തിച്ചു.