ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് പുറത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് കഴിഞ്ഞ മത്സരത്തില്‍ 38 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. ഫൈനല്‍ യോഗ്യതയ്ക്കായി നാളെ ചെന്നൈയും ഡെല്‍ഹിയും ഏറ്റുമുട്ടും.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 187 റണ്‍സ് ആണ് എടുത്തത്. ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരു റണ്ണിന് രണ്ട് വിക്കറ്റ് ചെന്നൈക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഹസിയും ബദരീനാഥും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 94 റണ്‍സ് നേടി ചെന്നൈയെ കരകയറ്റുകയായിരുന്നു. ഹസി 49 റണ്‍സ് എടുത്തു. ബദരീനാഥ് 47 റണ്‍സ് എടുത്തു. 20 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ധോണിയാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് വേണ്ടി സ്മിത്ത് മികച്ച തുടക്കമാണ് നല്‍കിയത്. സ്മിത്ത് 22 പന്തുകളില്‍ നിന്ന് 38 റണ്‍സ് എടുത്തു. എന്നാല്‍ മറ്റുള്ളവര്‍ക്ക് ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല. സച്ചിന്‍ 11 റണ്‍സ് എടുത്തു. രോഹിത് ശര്‍മ്മ 14 റണ്‍സ് എടുത്തു. മുംബൈക്ക് നിശ്ചിത ഓവറില്‍ 149 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.