മക്കല്ലം കലക്കി: ബംഗ്ലാദേശിന് 192ന്റെ വന്‍മതില്‍

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ബ്രണ്ടന്‍ മക്കല്ലത്തിന്റെ പിന്‍ബലത്തില്‍ ട്വന്റി 20 ലോകകപ്പില്‍ ബംഗ്‌ളാദേശിനെതിരേ ന്യൂസിലന്റിന്‌ കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്റ് മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ അടിച്ചുകൂട്ടിയത്‌ 191 റണ്‍സ്‌. 58 പന്തില്‍ 123 റണ്‍സ്‌ നേടിയ മക്കല്ലം ക്രീസില്‍ തകര്‍ത്തുവാരി.

നായകന്‍ റോസ്‌ ടെയ്‌ലറിനൊപ്പം 35 പന്തില്‍ 78 റണ്‍സിന്റെ പങ്കാളിത്തം നടപ്പാക്കിയ മക്കല്ലം 11 ബൗണ്ടറികളും ഏഴ്‌ സിക്‌സറുകളും പറത്തി. ബംഗ്‌ളാദേശ്‌ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പായിച്ച മക്കല്ലം അന്താരാഷ്‌ട്ര യിലെ രണ്ട്‌ സെഞ്ചുറി അവകാശപ്പെടാവുന്ന ആദ്യ താരമായാണ്‌ ക്രീസ്‌ വിട്ടത്‌

ഓപ്പണര്‍ ഗുപ്‌തിലിനെ പതിനൊന്ന് എന്ന് സ്കോറില്‍ പുറത്താക്കിയെങ്കിലും ഫ്രാങ്ക്‌ളിനെയും (35) ടെയ്‌ലറിനെയും (14) കൂട്ടുപിടിച്ച് മക്കല്ലം തകര്‍ത്തു വാരുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :