മക്കലത്തിന്‍റെ വെടിക്കെട്ട് തുണയായി

PROPRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുറത്തെടുത്ത വെടിക്കെട്ട് ഒരിക്കല്‍ കൂടി പുറത്തെടുത്ത ന്യൂസിലാന്‍ഡ് താരം ബ്രന്‍ഡന്‍ മക്കലം കിവീസിനു വിജയമൊരുക്കി. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്കായി തയ്യാറെടുക്കുന്ന കിവീസ് കൌണ്ടി ടീമായ വാര്‍വിക്‍‌ഷെയറിനെ 95 റണ്‍സിനാണ് പരിശീലന മത്സരത്തില്‍ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 358 റണ്‍സായിരുന്നു മറുപടി ബാറ്റിംഗിനിറങ്ങിയ വാര്‍വിക്‍ഷെയറിനു കണ്ടെത്താനായത് 263 റണ്‍സും. 98 പന്തുകളില്‍ 123 റണ്‍സ് അടിച്ച മക്കലം തന്നെയായിരുന്നു കിവീസിന്‍റെ വിജയ ശില്‍പ്പി. 12 ബൌണ്ടറികളും മൂന്ന് സിക്‍സുകളും മക്കലം അടിച്ചു കൂട്ടി.

നേപ്പിയര്‍: | WEBDUNIA| Last Modified വ്യാഴം, 12 ജൂണ്‍ 2008 (12:13 IST)
സഹതാരം ഓപ്പണര്‍ ഹോയെ(46) കൂട്ട് നിര്‍ത്തി മക്കലം തകര്‍ത്താടിയപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ റണ്‍സ് ഒഴുകി. ഓപ്പണിംഗില്‍ ഹോയുമായി 105 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ മക്കലം അതിനു ശേഷം ടെയ്‌ലര്‍ (75) സ്റ്റയ്‌റിസ് (36) എന്നിവരുമായി ചേര്‍ന്നും സ്കോര്‍ ചലിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :