ബിസിസിഐ നിയമിച്ച അന്വേഷണ പാനലിനെക്കുറിച്ച് വ്യക്തമായി അന്വേഷിക്കണം: ശരദ് പവാര്‍

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 22 ഏപ്രില്‍ 2014 (11:31 IST)
PTI
ഐപിഎല്‍ ഒത്തുകളിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച പാനലില്‍ രവി ശാസ്ത്രിയെയും ജസ്റ്റിസ് ജെ.എന്‍. പട്ടേലിനെയും ഉള്‍പ്പെടുത്തിയതിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ രംഗത്തെത്തി.

'പട്ടേലിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. എന്നാല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് എനിക്കൊരു ഫോണ്‍കോള്‍ വന്നു. യാദവിന്റെ അടുത്ത ബന്ധുവാണ് പട്ടേലെന്ന് ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. അത് സത്യമാണെങ്കില്‍ അന്വേഷണസംഘത്തില്‍നിന്ന് അദ്ദേഹം പിന്മാറണം.'- പവാര്‍ പറഞ്ഞു.

രവിശാസ്ത്രി മികച്ച ക്രിക്കറ്ററാണ്. അദ്ദേഹത്തിന്റെ ആത്മാര്‍ഥതയില്‍ എനിക്ക് സംശയമില്ല. പക്ഷേ, ബി.സി. സി.ഐ.യുമായി കരാറിലേര്‍പ്പെടുകയും പണം പറ്റുകയും ചെയ്യുന്ന കമന്റേറ്ററാണ് ശാസ്ത്രി. അങ്ങനെയൊരാളെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ല- പവാര്‍ പറഞ്ഞു.

ബോര്‍ഡിന്റെ ഇടക്കാല പ്രസിഡന്റായ ശിവലാല്‍ യാദവിന്റെ ബന്ധുവാണ് പട്ടേലെന്ന് വാര്‍ത്തയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പവാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :