ബക്നര്‍ അമ്പയറിംഗ് മതിയാക്കുന്നു

കേപ്ടൌണ്‍| WEBDUNIA|
ലോകത്തിലെ മികച്ച അമ്പയര്‍മാരിലൊരാളായ സ്റ്റീവ് ബക്നര്‍ വിരമിക്കാനൊരുങ്ങുന്നു. കേപ്ടൌണില്‍ മാര്‍ച്ച് 19ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്ക - ഓസ്ട്രേലിയ ടെസ്റ്റ് മത്സരമായിരിക്കും അദ്ദേഹത്തിന്‍റെ അവസാന ടെസ്റ്റ്. മാര്‍ച്ച് 27, 29 തീയതികളില്‍ വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ട് ഏകദിനങ്ങളിലും ബക്നര്‍ അമ്പയര്‍ ആയിരിക്കും.

കേപ്ടൌണ്‍ ടെസ്റ്റോടെ വിരമിക്കുമെന്ന് ഐസിസിയെ അറിയിച്ചിട്ടുണ്ടെന്ന് അറുപത്തിരണ്ടുകാരനായ ബക്നര്‍ പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേയ്ക്ക് കൂടി തുടരണമെന്ന് ഐസിസി ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഇതാണ് വിരമിക്കാനുള്ള സമയം എന്ന് എന്‍റെ ഹൃദയം എന്നോട് പറയുന്നു - ബക്നര്‍ പറഞ്ഞു.

വിരമിച്ചതിന് ശേഷം അമ്പയറിംഗിന്‍റെ നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കണമെന്നാണ് ബക്നറുടെ ആഗ്രഹം. 1989ലാണ് ബക്നര്‍ തന്‍റെ അന്താരാഷ്ട്ര അമ്പയറിംഗ് ജോലി ആരംഭിച്ചത്. 126 ടെസ്റ്റുകളിലും 179 ഏകദിനങ്ങളിലും ബക്നര്‍ അമ്പയര്‍ ആയിട്ടുണ്ട്.

1992 മുതലുള്ള ലോകകപ്പ് ഫൈനലുകളില്‍ ബക്നറായിരുന്നു അമ്പയര്‍. 2002 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്‍റെ എലൈറ്റ് പാനലിലാണ് ബക്നര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :