ഫ്ലെമിംഗിന് മൂന്ന് വര്‍ഷ കരാര്‍ കൂടി

ചെന്നൈ| WEBDUNIA| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2010 (12:06 IST)
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് മൂന്ന് വര്‍ഷത്തേക്ക് കൂടി ചെന്നൈ സൂപ്പര്‍ കിംഗ്സുമായി കരാര്‍ പുതുക്കി. ഐ പി എല്‍, ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 കിരീടങ്ങള്‍ നേടാന്‍ സഹായിച്ച കോച്ച് ഫ്ലെമിംഗിനെ നിലനിര്‍ത്താന്‍ ടീം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരിശീലിപ്പിക്കുന്നതില്‍ ഫ്ലെമിംഗ് വന്‍ വിജയമാണ് നേടിയത്. ടീമിനെ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തുന്നതില്‍ ഫ്ലെമിംഗ് വിജയിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തേക്ക് കൂടി ചെന്നൈയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നും ഇത് തന്റെ നല്ല സമയമാണെന്നും ഇതില്‍ താന്‍ ഭാഗ്യവാനാണെന്നും ഫ്ലെമിംഗ് പറഞ്ഞു.

അതേസമയം, ന്യൂസിലാന്‍ഡിനെ പ്രകടനത്തില്‍ താന്‍ സംതൃപ്തനല്ലെന്നും ഫ്ലെമിംഗ് പറഞ്ഞു. അതേസമയം, നിലവിലെ താരങ്ങളെ അടുത്ത ലേലത്തിലും ലഭിക്കുമെന്നാണ് കരുതുന്നത്. ചുരുങ്ങിയത് നിലവിലെ നാലു ബാറ്റ്സ്മാന്മാരെ എങ്കിലും ലഭിക്കുന്നത് നല്ലതായിരിക്കും. നായകന്‍ എം എസ് ധോനിയും സുരേഷ് റെയ്നയും ടീമില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :