പോരാടാനുറച്ച് കിവീസ്; സെമി ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക

മുംബൈ| WEBDUNIA|
PRO
PRO
നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ന്യൂസിലാന്‍ഡ് എതിരാളികളല്ല. ലോകകിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമുമാണ് ദക്ഷിണാഫ്രിക്ക. പക്ഷേ ഇത് ഏകദിനക്രിക്കറ്റാണ്. ഒരു ദിവസത്തെ പ്രകടനമാണ് വിജയയിയെ തീരുമാനിക്കുക. അപ്പോള്‍ ന്യൂസിലാന്‍ഡ് കറുത്തകുതിരകളായാല്‍ അതിശയിക്കാനില്ല.

മിര്‍പുരിലെ ഷെര്‍ ഇ- ബംഗ്ലാ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 2.30നാണ് മൂന്നാം ക്വാര്‍ട്ടര്‍ ൃഫൈനലില്‍ ന്യൂസിലാന്‍‌ഡും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടുക.

ഗ്രൂപ്പ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് ബി വിഭാഗത്തില്‍ ഒന്നാമതായി ക്വാര്‍ട്ടറിലെത്തിയ ദക്ഷിണാഫ്രിക്ക തികഞ്ഞ ആത്മ്വിശ്വാസത്തിലാണ്. എ ബി ഡിവില്ലിയേഴ്‌സ്, അംല, കാലിസ്, ഡൂമിനി തുടങ്ങി എല്ലാ കളിക്കാരും മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളവര്‍ തന്നെ. ഓള്‍‌റൌണ്ടര്‍ പീറ്റേഴ്‌സണും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നിര്‍ണ്ണായകസാന്നിധ്യമാണ്.

ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ നേടാനായ വിജയമാണ് ന്യൂസിലാന്‍ഡിന് ആത്മവിശ്വാസം നല്‍കുന്നത്. ബൌളിംഗില്‍ ടിം സൗത്തിയും ബാറ്റിംഗില്‍ റോസ് ടെയ്‌ലറുമാണ് ന്യൂസിലാന്‍ഡിന്റെ കരുത്ത്. കാല്‍മുട്ടിനേറ്റ പരുക്കില്‍ നിന്ന് വിമുക്തനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബ്രെണ്ടന്‍ മക്കല്ലവും ക്യാപ്റ്റന്‍ ഡാനിയെല്‍ വെറ്റോറിയും തിരികെയെത്തുന്നത് ശക്തി പകരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :