പോണ്ടിങ്ങ് സമ്മര്‍ദ്ദത്തിലെന്ന് സാഹിര്‍

PTIPTI
ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഏതാനം ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓസ്ട്രേലിയന്‍ ടീമിനെതിരായ മാനസിക പോരാട്ടത്തില്‍ മുതിര്‍ന്ന താരം സാഹിര്‍ ഖാന്‍ ആദ്യ ആക്രമണം നടത്തി. ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ് സന്ദര്‍ശക ടീമിലെ ഏറ്റവും ദുര്‍ബല ഘടകമെന്നാണ് സാഹിര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇന്ത്യക്ക് എതിരായ പോണ്ടിങ്ങിന്‍റെ മോശം റിക്കോഡാണ് തങ്ങള്‍ക്ക് പരമ്പരയില്‍ മുന്‍തൂക്കം നല്‍കിയിയിക്കുകയാണെന്ന് ഒരു ദേശീയ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ സാഹിര്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ നായകന്‍ എന്ന നിലയില്‍ ഇത് ഒരു പക്ഷെ പോണ്ടിങ്ങിന്‍റെ അവസാന ഇന്ത്യന്‍ സന്ദര്‍ശനമാകാമെന്നും അതിനാല്‍ തന്നെ ഓസീസ് നായകന്‍ സമ്മര്‍ദ്ദത്തിലാണെന്നും സാഹിര്‍ വിലയിരുത്തുന്നു.

തങ്ങള്‍ക്ക് ദൌര്‍ബല്യങ്ങളുണ്ടെന്ന് തുറന്ന് സമ്മതിക്കുക വഴി തനിക്ക് മേലുള്ള സമ്മര്‍ദ്ദമാണ് പോണ്ടിങ്ങ് വെളിപ്പെടുത്തിയിരിക്കുന്നതെന്നും ഇന്ത്യന്‍ പേസ് ബൌളിങ്ങിന്‍റെ കുന്തമുനയായ സാഹിര്‍ പറഞ്ഞു. മത്സരത്തില്‍ തങ്ങളുടെ മികവ് പുറത്തെടുക്കാനാകും ഇന്ത്യ ശ്രമിക്കുകയെന്നും ഓസ്ട്രേലിയ എന്ത് ചെയ്യുന്നു എന്നതിനെ കുറിച്ച് തങ്ങള്‍ ആശങ്കപ്പെടുന്നില്ലെന്നും സാഹിര്‍ വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് താന്‍ തയാറായി കഴിഞ്ഞെന്നും എല്ലാ വെല്ലുവിളികളെയും നേരിടുമെന്നും സാഹിര്‍ ഖാന്‍ പറഞ്ഞു.

ന്യൂഡല്‍ഹി| WEBDUNIA|
അതേ സമയം ഇന്ത്യക്ക് എതിരെ ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മോശം റിക്കോഡുള്ള പോണ്ടിങ്ങ് ഇത്തവണ ചിത്രം മാറ്റി വരയ്ക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി മുന്‍ ഇന്ത്യന്‍ കോച്ചും ഇപ്പോള്‍ ഓസ്ട്രേലിയയുടെ സഹാപരിശീലകനുമായ ഗ്രേഗ് ചാപ്പലിനൊപ്പം കഠിന പരിശീലനത്തിലാണ് പോണ്ടിങ്ങ്. രാജസ്ഥാന്‍ ക്രിക്കറ്റ് അക്കാദമിയില്‍ പ്രത്യേകമായി തയാറാക്കിയ പിച്ചുകളില്‍ ചാപ്പലിന്‍റെ മേല്‍‌ നോട്ടത്തില്‍ സ്പിന്‍ ബൌളിങ്ങിനെയും പേസ് ബൌളിങ്ങിനെയും നേരിട്ടാണ് ഓസ്ട്രേലിയന്‍ നായകന്‍റെ പരിശീലനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :