പാകിസ്ഥാന്റെ കളികാണുമ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു: മുഹമ്മദ് അമീര്‍

ഇസ്ലാമബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
താനുംകൂടി ഭാഗമാകേണ്ടിയിരുന്ന പാക് ടീമിന്റെ മത്സരങ്ങള്‍ ടെലിവിഷനില്‍ കാണുമ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു എന്ന് ഒത്തുകളി വിവാദത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ്ടീമില്‍ നിന്നും പുറത്തായ ഫാസ്റ്റ് ബൌളര്‍ മുഹമ്മദ് ആമിര്‍. 2010ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഒത്തുകളിച്ചതിന് അഞ്ച് വര്‍ഷത്തെ വിലക്കാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആമിറിന് നല്‍കിയത്.

2015ല്‍ ക്രിക്കറ്റിലേക്ക് തന്നെ തിരിച്ചെത്തി വീണ്ടും കളിക്കളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് സൂചന. പാകിസ്ഥാനിലെ സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് കളത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം താരം അറിയിച്ചത്.

ഒത്തുകളിയെ തുടര്‍ന്ന് ബ്രിട്ടനില്‍ തടവിലായിരുന്ന ആമിര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയത്. സല്‍മാന്‍, മുഹമ്മദ് ആസിഫ് എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :