പരുക്കേറ്റ സേവാഗ് ഓസീസിനെതിരെ കളിച്ചേക്കില്ല

പെര്‍ത്ത്| WEBDUNIA|
PRO
PRO
ത്രിരാഷ്‌ട്ര ഏകദിന പരമ്പരയില്‍ ഓസീസിനെതിരെ ഞായറാഴ്‌ച നടക്കുന്ന ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ സേവാഗ് കളിച്ചേക്കില്ലെന്ന് സൂചന. ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ മത്സരത്തിലേറ്റ പരുക്കില്‍ നിന്നും സേവാഗ് പൂര്‍ണമായും മുക്തനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റൊട്ടേഷന്‍ പ്രകാരം ഗംഭീറാണ് ഓസീസിനെതിരെ വിശ്രമത്തില്‍ ഇരിക്കേണ്ട സീനിയര്‍ കളിക്കാരന്‍. എന്നാല്‍ സേവാഗ് കളിച്ചില്ലെങ്കില്‍ ഗംഭീര്‍ കളിച്ചേക്കുമെന്നും സൂചനയുണ്ട്.

അടുത്ത മത്സരത്തിന് മുമ്പ് സേവാഗ് കളിക്കുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കുമെന്ന് ടീം മാനേജുമെന്റ് അറിയിച്ചു. ഓസീസിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് കളിക്കാനിറങ്ങുന്നത്. ബ്രിസ്‌ബേനിലാണ് അടുത്ത ഏകദിനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :