പരമ്പര തൂത്തുവാരി: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യക്ക് 4-0 ന്റെ ചരിത്രവിജയം

ഡല്‍ഹി| WEBDUNIA|
PRO
ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍ 4-0ന്റെ ചരിത്ര വിജയത്തില്‍ ടീം ഇന്ത്യക്ക് അവിസ്മരണീയ നേട്ടം. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ നേടിയ ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി 4-0ന് തിരിച്ചുപിടിക്കാനും ഇന്ത്യക്കായി. 81 വര്‍ഷത്തെ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ ആദ്യമായാണ്‌ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഒരു പരമ്പരയില്‍ രണ്ടിലേറെ ടെസ്‌റ്റുകള്‍ ജയിക്കുന്നത്‌.

ചെന്നൈ, ഹൈദരാബാദ്, മൊഹാലി ടെസ്റ്റുകള്‍ നേരത്തെ ഇന്ത്യ വിജയിച്ചിരുന്നു. മാനം കാക്കാനായി ഒരു വിജയമെങ്കിലും പ്രതീക്ഷിച്ച്‌ അവസാന മല്‍സരത്തിനായി ഇറങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് നാലാം ക്രിക്കറ്റ് ടെസ്റ്റിലും ആസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ചയായിരുന്നു.6 വിക്കറ്റിനാ‍ണ് ഇന്ത്യ നാലാം ടെസ്റ്റ് പിടിച്ചത്. ജയിക്കാന്‍ 155 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയുടെ ബാറ്റിങ് 272 റണ്‍സിനു പൂര്‍ത്തിയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം കളി ആരംഭിച്ച് പത്തു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ബാക്കിയുള്ള വിക്കറ്റുകളും നഷ്ട്ടപ്പെട്ടു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 155 റണ്‍സിന്റെ വിജയലക്ഷ്യമാണ് പിന്തുടര്‍ന്നത്. ചേതേശ്വര്‍ പൂജാരയുടെയും(പുറത്താകാതെ 82) വിരാട് കോലിയുടെയും(41) അവസരോചിത ഇന്നിംഗ്സുകളാണ് ഇന്ത്യന്‍ വിജയത്തിന് നെടുംതൂണായത്. 19 റണ്‍സില്‍ നില്‍ക്കെ മുരളി വിജയിയെ നഷ്ടമായെങ്കിലും പൂജാരയും കോലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. സച്ചിനും രഹാനെയുമാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍ പൂജാരയ്ക്ക് കൂട്ടായി നായകന്‍ ധോണി 12 റണ്‍സോടെ പുറത്താകാതെ നിന്നു.

ടോസ്‌ നേടി ബാറ്റിംഗ്‌ ആരംഭിച്ച ഒന്നാം ഇന്നിഗ്സിലും ഓസീസിന്‌ ആദ്യ ദിനം തന്നെ ബാറ്റിംഗ്‌ തകര്‍ച്ചയായിരുന്നു. സ്‌പിന്‍ ബൗളര്‍മാര്‍ നാശം വിതച്ച ഒന്നാം ദിനം സ്‌റ്റമ്പെടുക്കുമ്പോള്‍ 231 റണ്‍സ്‌ എടുക്കുന്നതിനിടയില്‍ ഓസീസിന്‌ എട്ട്‌ വിക്കറ്റുകള്‍ നഷ്‌ടമായ സ്‌ഥിതിയിലായിരുന്നു. രണ്ടാം ദിനം 31 റണ്‍സ് കൂടിമാത്രം കൂട്ടിച്ചേര്‍ക്കാനേ ഓസീസിന് കഴിഞ്ഞുള്ളൂ.

നാലാമത്തെ ടെസ്റ്റ് കളിക്കുന്ന ജഡേജയുടെ ആദ്യത്തെ അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു കോട്ലയിലേത്. 58 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ചുവിക്കറ്റെടുത്തത്. സ്മിത്തിനെയും ജോണ്‍സനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ജഡേജ ഹാട്രിക്ക് നേടാനുള്ള അവസരം പാഴാക്കി.

കടന്നാക്രമണമിച്ച് മികച്ച പ്രതിരോധ തന്ത്രം സ്വീകരിച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഫിറോസ് ഷാ കോട്ലയിലെ അപകടകരമായ പിച്ചില്‍ നിന്നും കരകയറി അഭിമാന വിജയം നേടി. രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്. ആര്‍ അശ്വിന്‍ മാന്‍ ഓഫ് ദി സീരീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :