നൂറില്‍ നൂറ് നേടുമോ വീരു

മുംബൈ| WEBDUNIA|
PRO
വെള്ളിയാഴ്ച കളിക്കളത്തിലെത്തി ഇംഗ്ലണ്ടിനെതിരെ ബാറ്റ് വീശുമ്പോള്‍ സെവാഗിനിത് നുറാം ടെസ്റ്റ്. വാംഖഡെയില്‍ ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുമ്പോള്‍ നൂറിലെത്തിയ സെവാഗ് സെഞ്ചുറി നേടുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ടെസ്റ്റില്‍ സെഞ്ച്വറികള്‍ കണ്ടെത്താന്‍ വിഷമിച്ച സെവാഗ്, ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ത്തന്നെ അത് നേടി. നൂറും സെവാഗും തമ്മില്‍ അഭേദ്യ ബന്ധമുണ്ട്. കാരണം സെഞ്ച്വറിയോടെയാണ് ടെസ്റ്റില്‍ സെവാഗ് അരങ്ങേറിയത്. നൂറാം മത്സരത്തിലും ശതകം തികയ്ക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

2001 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കന്നി ടെസ്റ്റില്‍ ക്രീസിലിറങ്ങിയ വീരു ആ ടെസ്റ്റില്‍ തന്നെ കന്നി സെഞ്ചുറിയുമായി തിളങ്ങാന്‍ വീരുവിന് തുണയായത് തന്റെ ആരാധ്യതാരമായ സച്ചിന്റെ പ്രോത്സാഹനവും വാക്കുകളുമാണ്.

സച്ചിന്‍ തെണ്ടുല്‍ക്കറെ കണ്ട് കളി പഠിച്ച്, ക്രീസില്‍ മറ്റൊരു സച്ചിന്‍ ടെണ്ടുല്‍ക്കറാകാന്‍ കൊതിച്ച സെവാഗ് പക്ഷേ സച്ചിനുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അപ്രാപ്യമായ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യക്കാരനുമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :