നീലക്കടല്‍ കരീബിയന്‍സിനെ കടപുഴക്കി

മിര്‍പുര്‍| WEBDUNIA| Last Modified തിങ്കള്‍, 24 മാര്‍ച്ച് 2014 (09:49 IST)
PTI
ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം മത്സരം അവസാനിക്കാന്‍ രണ്ട് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈവരിക്കുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 129 റണ്‍സെടുത്തത്. അമിത് മിശ്ര, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ സ്പിന്‍ തന്ത്രത്തിലാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ കുറഞ്ഞ റണ്‍സില്‍ പിടിച്ച് കെട്ടിയത്. നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങി രവീന്ദ്ര ജഡേജ 3 വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ അര്‍ധസെഞ്ച്വറികളെടുത്ത രോഹിത് ശര്‍മ്മയും(62) വിരാട് കോഹ്ലിയുമാണ്(54) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്‍. 41 പന്തില്‍നിന്ന് 54 റണ്‍സെടുത്ത വിരാട് കോഹ്‌ലി 14-മത്തെ ഓവറില്‍ പുറത്തായി. രോഹിത് ശര്‍മ്മ 55 പന്തില്‍നിന്ന് 62 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :