നിരാശമാറ്റാന്‍ ഇന്ത്യ ഇന്ന് സന്നാഹമത്സരത്തിനിറങ്ങുന്നു

ബെനോനി| WEBDUNIA| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2013 (10:29 IST)
PRO
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ നിരാശരായ ഇന്ത്യ ഇന്ന് സന്നാഹമത്സരത്തിനിറങ്ങുന്നു. സൗത്ത് ആഫ്രിക്കന്‍ ഇന്‍വിറ്റേഷല്‍ ഇലവനെതിരായ ദ്വിദിന പരിശീലനമത്സരം വെള്ളിയാഴ്ച ആരംഭിക്കും.

ബുധനാഴ്ചനടന്ന മൂന്നാം ഏകദിനമത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിനുശേഷം കളി നടന്നില്ല. എട്ടുവിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സെടുത്തിരുന്നു. ഇന്ത്യ ബാറ്റ്‌ചെയ്യാനൊരുങ്ങവേ മഴയെത്തുകയായിരുന്നു.

ഡിസംബര്‍ 18-നാണ് രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യമത്സരം തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍മാര്‍ക്കെതിരെ ഏകദിനപരമ്പരയില്‍ തീര്‍ത്തും പരാജയപ്പെട്ട ഇന്ത്യന്‍ ബാറ്റിങ്‌നിരയ്ക്ക് ടെസ്റ്റിന് മുമ്പായി തയ്യാറെടുക്കാനുള്ള അവസരം കൂടിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :