നികുതി വെട്ടിപ്പ്: രാജസ്ഥാന്‍ റോയല്‍സിന് നോട്ടീസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
നികുതി നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതിന് ബോളിവുഡ് നടി ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന് 98.5 കോടി രൂപ പിഴ അടയ്ക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറ്ക്ടറേറ്റ് നോട്ടീസ് അയച്ചു.

വിദേശ വിനിമയ നിയമം (ഫെമ)​ പ്രകാരം രണ്ടു വര്‍ഷം അന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോള്‍ മൂന്ന് നോട്ടീസുകള്‍ അയച്ചിരിക്കുന്നത്. നോട്ടീസിനെതിരെ മൂന്ന് പാര്‍ട്ടികള്‍ക്കും ഫെമയുടെ അപ്പലേറ്റ് അതോറിറ്റിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.

ജയ്പൂര്‍ ഐപിഎല്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 50 കോടി രൂപയും​ നികുതി വെട്ടിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമസ്ഥര്‍ക്ക് 34 കോടി രൂപയും ബ്രിട്ടന്‍ ആസ്ഥാനമായുള്ള എന്‍ഡി ഇന്‍വെസ്റ്റ്മെന്റ്സിനും ഡയറക്ടര്‍മാര്‍ക്കും 14.5 കോടി രൂപ എന്നിങ്ങനെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :