ധോണിയും ഹര്‍ഭജനും രണ്ടാം ടെസ്റ്റില്‍ കളിക്കും

ചിറ്റഗോംഗ്| WEBDUNIA|
PRD
പരുക്കുമൂലം ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് നഷ്ടമായ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും രണ്ടാം ടെസ്റ്റില്‍ കളിക്കും. ധോണിയുടെ പരുക്ക് ഭേദമായി വരുന്നുണ്ടെന്നും അദ്ദേഹം ഇന്നലത്തെ മത്സരത്തിനുശേഷം ടീമിനൊപ്പം പരിശീലനം നടത്തിയെന്നും ടീം മാനേജര്‍ അര്‍ഷദ് അയുബ് പറഞ്ഞു.

ഹര്‍ഭജന്‍റെ പരുക്കും 80-85 ശതമാനം ഭേദമായെന്നും അയൂബ് വ്യക്തമാക്കി. ഇരുവരും 24ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കും. പുറം വേദനയെ തുടര്‍ന്നാണ് ധോണി ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നത്. ധോണിയ്ക് പകരം ദിനേശ് കാര്‍ത്തിക്ക് വിക്കറ്റ് കാത്തപ്പോള്‍ സേവാഗാണ് ഇന്ത്യയെ നയിക്കുന്നത്.

കഴുത്തിലെ വേദയെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ നിന്ന് പിന്‍‌മാറിയ ഹര്‍ഭജന് പകരം അമിത് മിശ്രയാണ് ഒന്നാം ടെസ്റ്റില്‍ സ്പിന്‍ വിഭാഗം കൈകാര്യം ചെയ്തത്. മൂന്നു വിക്കറ്റെടുത്ത് മിശ്ര തിളങ്ങുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :