ധോണിക്ക് പ്രശംസയുമായി ഫ്ലിന്‍റോഫും

മാഞ്ചസ്റ്റര്‍| WEBDUNIA| Last Modified ഞായര്‍, 10 മെയ് 2009 (13:25 IST)
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഇംഗ്ലീഷ് ഓള്‍ റൌണ്ടര്‍ ആന്‍ഡ്ര്യു ഫ്ലിന്‍റോഫിന്‍റെ പ്രശംസ. കളിക്കളത്തിനകത്തും പുറത്തും മികച്ച രീതിയില്‍ ടീമിനെ നയിക്കാന്‍ കഴിയുന്ന ക്യാപ്റ്റനാണ് ധോണിയെന്ന് ഫ്ലിന്‍റോഫ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് ഫ്ലിന്‍റോഫ് ധോണിക്ക് കീഴില്‍ കളിച്ചത്. കാല്‍ മുട്ടിനേറ്റ പരിക്ക് കാരണം ഫ്ലിന്‍റോഫ് ഇപ്പോള്‍ വിശ്രമത്തിലാണ്. എന്നാല്‍ ധോണിയുടെ നായകത്വം തന്നെ വല്ലാതെ ആകര്‍ഷിച്ചെന്ന് ഫ്ലിന്‍റോഫ് പറഞ്ഞു. കാര്യങ്ങള്‍ വളരെ ശാന്തനായി നിയന്ത്രിക്കാന്‍ അദ്ദേഹത്തിനാവുന്നു.

പരിക്ക് കാരണം തുടര്‍ന്നുള്ള ഐപിഎല്‍ മല്‍സരങ്ങള്‍ ഫ്ലിന്‍റോഫിന് നഷ്ടപ്പെടും. മാത്യു ഹെയ്ഡനെപ്പോലെയുള്ള പ്രശസ്ത കളിക്കാരുടെ കൂടെ കളിക്കാനുള്ള വലിയ അവസരമാണ് ഐപിഎല്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷത്തെ മല്‍സരത്തില്‍ പങ്കെടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഓസീസ് താരം മാത്യു ഹെയ്ഡനും ധോണിയുടെ ക്യാപ്റ്റന്‍സിയെ പ്രകിര്‍ത്തിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :