ധോണി ഒന്നാം സ്ഥാനത്ത് തന്നെ

ദുബായ്| WEBDUNIA| Last Modified വ്യാഴം, 28 മെയ് 2009 (18:19 IST)
ഇന്‍റര്‍ നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിന്‍റെ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഒന്നാം സ്ഥാനത്ത് തുടരുന്നു. ടീം റാങ്കിമ്ഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ബാറ്റ്സ്മാന്‍മാരില്‍ വെസ്റ്റിന്‍ഡീസ് താരം ശിവ്നാരായണ്‍ ചന്ദര്‍പോള്‍ രണ്ടാമതും വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്ല്‍ മൂന്നാം സ്ഥാനത്തുമാണ്.

ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗ് നാലാമതും വീരേന്ദര്‍ സേവാഗ് ഏഴാമതുമാണ്. ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീര്‍ പതിനാറാം സ്ഥാനത്തും സച്ചിന്‍ തെണ്ടുല്‍ക്കര്‍ പതിമൂന്നാം സ്ഥാനത്തും എത്തി. ശ്രിലങ്കയുടെ നുവാന്‍ കുലശേഖര ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പതിനാറാം സ്ഥാനത്തുള്ള സഹീര്‍ ഖാനാണു ബൌളിംഗ് പട്ടികയിലെ ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഇടംകണ്ടെത്തിയ ഏക ഇന്ത്യന്‍ താരം.

ടീം റാങ്കിംഗില്‍ 126 പോയിന്‍റോടെ ദക്ഷിണാഫ്രിക്ക ഒന്നാമതും 124 പോയിന്‍റോടെ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. ഓള്‍ റൌണ്ടര്‍മാരുടെ ആദ്യ അഞ്ചു പേരുടെ പട്ടികയില്‍ യുവരാജ് സിംഗ് സ്ഥാനം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :