ട്വന്‍റി-20 സാധ്യതാ പട്ടിക: സ്ട്രോസ് പുറത്ത്

ലോര്‍ഡ്സ്| WEBDUNIA|
ട്വന്‍റി-20 ലോകകപ്പിനുള്ള സാ‍ധ്യതാപട്ടികയില്‍ നിന്ന് ഇംഗ്ലണ്ട്, ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസിനെ ഒഴിവാക്കി. സ്ട്രോസിന്‍റെ ശൈലി ട്വന്‍റി-20ക്ക് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സെലക്ടര്‍മാര്‍ പ്രാഥമിക പട്ടികയില്‍ പോലും ഇടം നല്‍കാതെ സ്ട്രോസിനെ തഴഞ്ഞത്.

എന്നാല്‍ നാല്‍‌പതുകാരനായ ഷോണ്‍ ഉഡലിനെ വരെ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചപ്പോഴാണ് മുപ്പത്തിരണ്ടുകാരനായ സ്ട്രോസ് ഒഴിവാക്കപ്പെട്ടത്. മോശം ഫോം മൂലം അടുത്തിടെ നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട സമിത് പട്ടേലും മുന്‍ ക്യാപ്റ്റന്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

സ്ട്രോസിന് പകരം ആര് ടീമിനെ നയിക്കും എന്നകാര്യത്തില്‍ ഇതുവരെ ഇസിബി തീരുമാനമെടുത്തിട്ടില്ല. റോബ് കീയെയും ദ്വിമിത്രി മസ്കരന്‍‌ഹാസിനെയുമാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. പുതിയ പരിശീലകന്‍ ചുമതലയേറ്റ ശേഷം ടീമിന്‍റെ പ്രകടനം വിലയിരുത്തി മാത്രമേ നായകനെ തീരുമാനിക്കൂവെന്ന് സെലക്ടര്‍ ജിയോഫ് മില്ലര്‍ പറഞ്ഞു.

വെസ്റ്റിന്‍ഡീസുമായി അടുത്ത മാസം നടക്കുന്ന പരമ്പരയിലെ പ്രകടനമായിരിക്കും ക്യാപ്റ്റന്‍ തെരഞ്ഞെടുപ്പിന്‍റെ മാനദണ്ഡം. ജൂണില്‍ നടക്കുന്ന ടൂര്‍ണ്ണമെന്‍റിന് ഇംഗ്ലണ്ടാണ് ആതിഥേയത്വം വഹിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :