ട്വന്റി20 ലോകകപ്പ്: ശ്രീലങ്ക സെമിയില്‍

ചിറ്റഗോംഗ്‌| WEBDUNIA|
PRO
PRO
ന്യൂസിലന്‍ഡിനെ 59 റണ്ണിനു തോല്‍പ്പിച്ച്‌ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. ഗ്രൂപ്പ്‌ ഒന്നിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക 19.2 ഓവറില്‍ 119 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ 15.3 ഓവറില്‍ 60 റണ്ണിന്‌ ഓള്‍ഔട്ടായി. വെറും മൂന്നു റണ്‍ മാത്രം വിട്ടുകൊടുത്ത്‌ അഞ്ചു വിക്കറ്റെടുത്ത ഇടംകൈയന്‍ സ്‌പിന്നര്‍ രംഗന ഹെറാത്താണു ന്യൂസിലന്‍ഡിനെ തകര്‍ത്തത്‌.

ഹെറാതിന്റെ രണ്ട്‌ ഓവറുകളില്‍ ന്യൂസിലന്‍ഡുകാര്‍ക്കു റണ്ണെടുക്കാനായില്ല. ട്വന്റി20-യില്‍ ഇടംകൈയന്‍ സ്‌പിന്നറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്‌. ഹോളണ്ട്‌ ഇംഗ്ലണ്ടിനെ അട്ടിമറിച്ച അതേ വേദിയിലായിരുന്നു ഹെറാതിന്റെ പ്രകടനം. നായകന്‍ ബ്രണ്ടന്‍ മക്കല്ലം, ടോസ്‌ ടെയ്‌ലര്‍, ജെയിംസ്‌ നീഷാം എന്നിവരെ പൂജ്യത്തിനു പുറത്താക്കി ഹെറാത്‌ ന്യൂസിലന്‍ഡിനു മത്സരത്തിലേക്കു തിരിച്ചുവരാനുള്ള അവസരം നിഷേധിച്ചു.

ടോസ്‌ ടെയ്‌ലര്‍, ജെയിംസ്‌ നീഷാം എന്നിവര്‍ അടുത്തടുത്ത പന്തുകളിലാണു പുറത്തായത്‌. കോറി ജെയിംസ്‌ ആന്‍ഡേഴ്‌സണിനു പരുക്ക് മൂലം ബാറ്റ്‌ ചെയ്യാനാകാതിരുന്നതും ന്യൂസിലന്‍ഡിന് പ്രതികൂലമായി. 43 പന്തില്‍ 42 റണ്ണെടുത്ത ഓപ്പണര്‍ കെയ്‌ന്‍ വില്യംസണ്‍ മാത്രമാണു ന്യൂസിലന്‍ഡ്‌ നിരയില്‍ രണ്ടക്കം കടന്നത്‌. വില്യംസണിനെ എയ്‌ഞ്ചലോ മാത്യൂസ്‌ റണ്ണൗട്ടാക്കിയതോടെ പരാജയം ഉറപ്പായി. 13 പന്തില്‍ 16 റണ്ണെടുത്ത തിസാര പെരേരയും 11 പന്തില്‍ സചിത്ര സേനാനായകെയുമാണു സ്‌കോര്‍ 100 കടന്നിയത്‌. ഗ്രൂപ്പ്‌ ഒന്നില്‍നിന്ന്‌ നാലു കളികളില്‍നിന്ന്‌ ആറു പോയിന്റ്‌ നേടിയ ലങ്ക ഒന്നാംസ്‌ഥാനക്കാരായി. ദക്ഷിണാഫ്രിക്ക അത്രയും കളികളില്‍നിന്ന്‌ ആറു പോയിന്റ്‌ നേടിയെങ്കിലും റണ്‍റേറ്റില്‍ പിന്നിലായതിനാല്‍ രണ്ടാംസ്‌ഥാനക്കാരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :