ട്വന്റി-20: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

മിര്‍പൂര്‍| WEBDUNIA|
PRO
ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍ ടെന്നില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും. കഴിഞ്ഞ മല്‍സരത്തിലും ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ സെമി ഉറപ്പാക്കും

രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് ഇപ്പോള്‍ നാല് പോയിന്റുണ്ട്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെയും ഇന്ത്യ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു

ബംഗ്ലാദേശിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് തോറ്റ ബംഗ്ലാദേശിന് ഒരു തോല്‍വി കൂടി പിണഞ്ഞാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകും.

വൈകീട്ട് ഏഴിന് മീര്‍പൂറിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ന് വെസ്റ്റിന്‍ഡീസിനേയും നേരിടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :