ടെസ്റ്റ് റാങ്കിംഗില്‍ സച്ചിന്‍ രണ്ടാമത്

ദുബായ്| WEBDUNIA| Last Modified ചൊവ്വ, 30 നവം‌ബര്‍ 2010 (09:09 IST)
ഐ സി സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താന്‍ സാധിക്കാത്തതാണ് സച്ചിന്റെ റാങ്കിംഗ് ഇടിയാന്‍ കാരണമായത്. എന്നാല്‍, വിന്‍ഡീസിനെതിരെ നടന്ന പരമ്പരയില്‍ സംഗക്കാര്‍ മികച്ച ബാറ്റിംഗ് നടത്തിയിരുന്നു.

ബൗളര്‍മാരുടെ പട്ടികയില്‍ സഹീര്‍ ഖാന്‍ മൂന്നാം സ്ഥാനത്തെത്തി. ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ വീരേന്ദര്‍ സെവാഗ്, ജാക്ക് കാലിസ്, എ ബി ഡിവില്ലിയേഴ്‌സ്, മഹേല ജയവര്‍ധനെ, ചന്ദര്‍പോള്‍, ജോനാഥന്‍ ട്രോട്ട്, ഗ്രേയം സ്മിത്ത്, തിലന്‍ സമരവീര എന്നിവരാണ് മൂന്നു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്‍.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നാണ് ഒന്നാം സ്ഥാനത്ത്‍. ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍ രണ്ടാം സ്ഥാനം നേടി. റാങ്കിംഗ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് സഹീര്‍ഖാന്‍ മൂന്നാം സ്ഥാനത്തെത്തുന്നത്. ഹര്‍ഭജന്‍ സിംഗ് എട്ടാം സ്ഥാനത്താണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :