ഓസ്ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്താക്കിയതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മുന്‍ ഓസീസ് ഓള്‍റൌണ്ടര്‍ ആന്‍ഡ്ര്യു സൈമണ്ട്സ്. ഓസീസ് ടീമിനു വേണ്ടി കളിക്കാനാവാത്തതില്‍ തനിക്ക് യാതൊരു വിഷമവുമില്ലെന്നും താനൊരു മുഴുക്കുടിയനാണെന്നും സൈമോ പറഞ്ഞു.
ക്രിക്കറ്റ് ഓസ്ട്രേലിയയുമായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ വിഷമിപ്പിച്ച ഏക കാര്യം കരാറില്‍ മദ്യപിക്കരുതെന്ന് നിര്‍ദേശമുണ്ടെന്നതായിരുന്നുവെന്നും സൈമോ വ്യക്തമാക്കി. ‘ഓസ്ട്രേലിയന്‍ ടീമില്‍ കളിക്കുമ്പോള്‍ ഞാന്‍ ശരിക്കും കൂട്ടിലടച്ചതുപോലെയായിരുന്നു. ദേശീയ ടീമിനുവേണ്ടി കളിക്കുന്നതില്‍ എനിക്ക് യതൊരു സന്തോഷവും തോന്നിയിരുന്നില്ല. എപ്പോഴും സെലക്ടര്‍മാരുടെ മൈക്രോസ്കോപ്പിനു കീഴിലായിരുന്നു ഞാന്‍.
അതുകൊണ്ട് തന്നെ ടീമില്‍ നിന്ന് പുറത്താക്കിയപ്പോള്‍ മറ്റാരെക്കാളും സന്തോഷിച്ചതും ഞാന്‍ തന്നെയാണ്. മദ്യപിക്കരുതെന്ന് നിര്‍ദേശമുളള ഒരു കരാറില്‍ ഒപ്പിട്ടു എന്നതില്‍ മാത്രമെ എനിക്ക് ഇപ്പോള്‍ ഖേദമുള്ളു. ഇനിയൊരവസരം ലഭിക്കുകയാണെങ്കില്‍ ഒരിക്കലും ഞാന്‍ ആ കരാറില്‍ ഒപ്പിടില്ല. കാരണം എന്നെപ്പോലെ കുടിയനായ ഒരാള്‍ ആ കരാര്‍ എപ്പോള്‍ ലംഘിക്കുമെന്ന് പറയാനാവില്ല. ഞാനൊരു മുഴുക്കുടിയനാണെന്ന് എനിക്കറിയാം.
എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് മതിയാവുന്നതുവരെ കുടിക്കാന്‍ സമയം കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് അവധി ദിവസം കിട്ടുമ്പോള്‍ ഞാന്‍ മുഴുവന്‍ കുടിച്ചുതീര്‍ത്തത്. ക്രിക്കറ്റിനോട് എനിക്ക് അടങ്ങാത്ത അഭിനിവേശമുണ്ട്. എന്നാല്‍ ക്രിക്കറ്റാണ് എല്ലാം എന്ന് ഞാന്‍ കരുതുന്നില്ല. ജീവിതം ആസ്വദിക്കാനുള്ളതാണ്. അത് ആസ്വദിക്കുക തന്നെ വേണം.
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍ കളിയും സ്പോണ്‍സര്‍മാരും മാധ്യമങ്ങളും എല്ലാം ചേര്‍ന്ന് എന്നെ ശ്വാസം മുട്ടിക്കുകയായിരുന്നു. ഇതിനിടയ്ക്ക് മദ്യപിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ അത് ഞാന്‍ പാഴാക്കിറില്ലായിരുന്നു‘. എന്നാല്‍ മദ്യപിച്ച് ബാറില്‍ അടിയുണ്ടാക്കുന്നത് തന്‍റെ സ്ഥിരം ഏര്‍പ്പാടൊന്നുമല്ലെന്നും സൈമോ പറഞ്ഞു.