ജോണ്‍സണ്‍ തിരിച്ചുവരും: ഹാഡിന്‍

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 28 ജൂലൈ 2009 (10:54 IST)
ആദ്യ രണ്ട് ടെസ്റ്റുകളിലും നിറം മങ്ങിയ പ്രകടനമായിരുന്നെങ്കിലും പേസ് ബൌളര്‍ മിച്ചല്‍ ജോണ്‍സണ്‍ ശക്തമായി തിരിച്ചുവരുമെന്ന് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ജോണ്‍സണ്‍ കളിക്കുമെന്നും ഹാഡിന്‍ വ്യക്തമാക്കി.

ജോണ്‍സണ്‍ ഇപ്പോഴും ഞങ്ങള്‍ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തുന്നുണ്ട്. അദ്ദേഹത്തിന്‍റെ വേഗത്തിനോ സ്വിംഗിനോ യാതൊരു കുറവും വന്നിട്ടില്ലെന്ന് വിക്കറ്റ് കീപ്പറായ എനിക്ക് വ്യക്തമായി പറയാന്‍ കഴിയും. ഇപ്പോഴുള്ളത് ആത്മവിശ്വാസത്തിന്‍റെ കുറവ് മാത്രമാണെന്നും ഹാഡിന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹത്തിന്‍റെ പ്രകടനം അനുപമമായിരുന്നുവെന്നും ഹാഡിന്‍ അനുസ്മരിച്ചു. നോര്‍ത്താം‌പ്റ്റണിനെതിരായ പരിശീലന മത്സരത്തില്‍ 18 ഓവര്‍ എറിഞ്ഞ ജോണ്‍സണ് 107 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. അതേസമയം ടീമിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക് 74 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തുകയൂം ചെയ്തു. ഇത് ജോണ്‍സണുമേല്‍ സമ്മര്‍ദ്ദം കൂട്ടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :