ചെന്നൈയുടെ വിജയത്തിനു പിന്നില്‍ ധോണിയെന്ന ബുദ്ധിമാനെന്ന് കെവിന്‍ പീറ്റേഴ്സണ്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 5 മെയ് 2013 (10:49 IST)
PRO
ട്വന്റി 20യില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പടയോട്ടത്തിനു പിന്നില്‍ മഹേന്ദ്ര സിംഗ്‌ ധോണിയെന്ന ബുദ്ധിമാനായ ക്യാപ്‌റ്റനാണെന്ന്‌ ഇംഗ്ലണ്ട്‌ താരം കെവിന്‍ പീറ്റേഴ്‌സണ്‍.

ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച്‌ നന്നായറിയാവുന്ന ധോണിയുടെ ബുദ്ധിയും അറിവുമാണ് സൂപ്പര്‍ കിംഗ്‌സിനെ ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോഡുള്ള ടീമുകളില്‍ മുന്‍പന്തിയിലെത്തിച്ചതെന്ന്‌ ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവേ പീറ്റേഴ്‌സണ്‍ പറഞ്ഞു.

ക്യാപ്‌റ്റന്‍സിയുടെ സമ്മര്‍ദത്തിനിടയിലും ബാറ്റിംഗ്‌ വെടിക്കെട്ട്‌ നടത്തുന്ന ധോണിയുടെ സാന്നിധ്യം തന്നെ സൂപ്പര്‍ കിംഗ്‌സിന്‌ ഇരട്ടിശക്‌തി പകരുന്നുണ്ടെന്നും കെവിന്‍ പ്രശംസിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :